കെഎസ്ആർടിസി ബസിനു പിന്നിൽ ലോറി ഇടിച്ച് അപകടം

കല്ലടിക്കോട്:   ചുങ്കത്ത് കെഎസ്ആർടിസി ബസിനു പിന്നിൽ സിമന്റ് കയറ്റി വന്ന ലോറി ഇടിച്ച് 25ഓളം ബസ് യാത്രികർക്ക് പരിക്ക്. ഇടിയുടെ ആഘാതത്തിൽ ബസിനുള്ളിലെ കമ്പികളിൽ ഇടിച്ചാണ് കൂടുതൽ ആളുകൾക്കും പരുക്കേറ്റത്. പരിക്കേറ്റവർ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിലും, പാലക്കാട് ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. 9ഓളം പേരെ പ്രഥമ ചികിത്സ നൽകി വിട്ടു. 

ഇന്നലെ രാത്രി 12.15 നാണ് സംഭവം. ആളെയിറക്കാൻ നിർത്തിയ  ബസിനു പിന്നിൽ അതേദിശയിൽ വരികയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. പാലക്കാട് നിന്നു കോഴിക്കോട്ടേക്കു പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ലോറിയുടെ വേഗം കുറവായിരുന്നതിനാൽ വലിയ അപകടം ഒഴിവായി. ഓടിക്കൂടിയ നാട്ടുകാരും കല്ലടിക്കോട് പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

വാർത്ത കടപ്പാട് 
Previous Post Next Post

نموذج الاتصال