കാണികളുടെ മനം കവർന്ന് ഗോത്രകല; ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കം

മണ്ണാർക്കാട്: മണ്ണാർക്കാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിന് കല്ലടി ഹയർസെക്കൻഡറി സ്ക്കൂളിൽ തുടക്കമായി. സ്കൂൾ കലോത്സവ ചരിത്രത്തിൽ ആദ്യമായി തുടക്കം കുറിച്ച ആദിവാസി നൃത്ത നൃത്യങ്ങളോടെയാണ് കലോത്സവം ആരംഭിച്ചത്. ഇത് കാണികൾക്ക് പുത്തൻ അനുഭവമാണ് സമ്മാനിച്ചത്.  മെയ്ൻ സ്റ്റേജിൽ ആദിവാസി നൃത്തനൃത്യങ്ങൾ അരങ്ങേറിയപ്പോൾ കാണികൾക്ക് അതൊരു വിരുന്നായി മാറി. അവരുടെ ആചാര അനുഷ്ഠാനങ്ങളിലും, ആഘോഷങ്ങളിലും ഭാഗമാക്കായിട്ടുള്ള വൈവിധ്യങ്ങളായ നൃത്തരൂപങ്ങൾ വേദിയിൽ അരങ്ങേറി. കാർഷിക സമൃദ്ധിക്കായി പ്രകൃതിയുടെ പ്രീതി ലക്ഷ്യമിട്ടുള്ള പണിയനൃത്തം മുതൽ മരണ ചടങ്ങുകളിൽ ഭാഗമായിട്ടുള്ള ഇരുളനൃത്തം വരെ അതിമനോഹരമായാണ് വിദ്യാർത്ഥികൾ അവതരിപ്പിച്ചത്.

മലപുലയ ആട്ടം ഹയർസെക്കൻഡറി വിഭാഗം  ഒന്നാംസ്ഥാനം  കല്ലടി ഹയർസെക്കൻഡറി സ്ക്കൂളിന് 👇🏻



പണിയ നൃത്തം ഹയർസെക്കൻഡറി വിഭാഗം  ഒന്നാംസ്ഥാനം  കല്ലടി ഹയർസെക്കൻഡറി സ്ക്കൂളിന് 👇🏻 

ഞായറാഴ്ച മത്സരങ്ങളില്ല. തിങ്കളാഴ്ച ഭരതനാട്യം, മോഹിനിയാട്ടം ഉൾപ്പടെയുള്ള സ്റ്റേജ് മത്സരങ്ങൾക്കും അരങ്ങുണരും. 121 സ്കൂളുകളിൽ നിന്നും 7000ത്തിലധികം കുട്ടികളാണ് മത്സരിക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരം 4.30ന് പൊതു വിദ്യാഭ്യാസവകുപ്പ് ജോ. ഡയറക്ടർ എ. അബൂബക്കർ ഉദ്ഘാടനം നിർവ്വഹിക്കും. ഉപജില്ല വിദ്യഭ്യാസ ഓഫിസർ സി. അബൂബക്കർ അധ്യക്ഷനാകും. സിനിമ സംവിധായകനും അസിസ്റ്റന്റ് കമ്മീഷണറുമായ എ.എം. സിദ്ദിഖ് മുഖ്യാതിഥിയാകും.
Previous Post Next Post

نموذج الاتصال