ചേലക്കര പിടിക്കുമെന്ന് സതീശൻ, പ്രതിപക്ഷ നേതാവിന് സ്വപ്നം കാണാൻ അവകാശം ഉണ്ടെന്ന് എ സി മൊയ്തീൻ

തൃശൂര്‍: ചേലക്കരയിൽ അയ്യായിരത്തോളം വോട്ടിന് യുഡിഎഫ് ജയിക്കുമെന്ന വി ഡി സതീശന്‍റെ അവകാശവാദത്തില്‍ പ്രതികരണവുമായി സിപിഎം മുതിര്‍ന്ന നേതാവ് എ സി മൊയ്തീൻ. പ്രതിപക്ഷ നേതാവിന് സ്വപ്നം കാണാൻ അവകാശം ഉണ്ടെന്ന് മൊയ്തീൻ പറഞ്ഞു. യുഡിഎഫിനായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത് പുറത്ത് നിന്ന്  വന്നവരാണെന്നും അദ്ദേഹം  പറഞ്ഞു.

ചേലക്കരയിൽ അയ്യായിരത്തോളം വോട്ടിന് യുഡിഎഫ് ജയിക്കുമെന്നായിരുന്നു വി ഡി സതീശൻ  പറഞ്ഞത്. മുഖ്യമന്ത്രിക്ക് പരാജയഭീതിയെന്നും അദ്ദേഹം പരിഹസിച്ചു. സർക്കാരിനോട് ജനങ്ങൾക്ക് വിരോധം മാറി, വെറുപ്പായി. പിണറായി വിജയന് തുടക്കത്തിലെ അറിയാം തോൽക്കുമെന്ന്. അതാണ്‌ പേരിന് വന്നു പ്രചരണം നടത്തിയത്. കാപട്യങ്ങളുടെ പാർട്ടിയാണ് സിപിഎമ്മെന്നും സതീശൻ പറയുന്നു.
Previous Post Next Post

نموذج الاتصال