എറണാകുളം: സംസ്ഥാന സ്കൂൾ കായികമേള അത്‌ലറ്റിക്സിൽ ട്രിപ്പിള്‍ സ്വർണ്ണം നേടി കുമരംപുത്തൂർ കല്ലടി ഹയർസെക്കൻഡറി സ്കൂളിലെ എം അമൃത്. 1500 മീറ്ററിലാണ് ഇന്ന് അമൃതിന്റെ മെഡൽ നേട്ടം. ഇതോടെ ആദ്യ ട്രിപ്പിൾ സ്വർണ്ണമെഡൽ ജേതാവായി അമൃത്. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന 800 മീറ്ററിലും, 400 മീറ്ററിലും അമൃത് പൊന്നണിഞ്ഞിരുന്നു. പാലക്കാട് കല്ലടി എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്. 1 മിനിറ്റ് 56.55 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അമൃത് 800 മീറ്ററില്‍ പൊന്നണിഞ്ഞത്. നാലാം ദിനവും കുതിപ്പ് തുടരുന്ന മലപ്പുറം 147 പോയിന്റുമായി ഒന്നാമതാണ്. 105 പോയിന്റുമായി പാലക്കാടാണ് രണ്ടാമത്.
24 News Report