മണ്ണാർക്കാട്: മണ്ണാർക്കാട് - ചിന്നത്തടാകം റോഡിൽ ആനമൂളിക്ക് സമീപം കനാൽ പാലം നിർമ്മാണം അടുത്തയാഴ്ച ആരംഭിക്കുമെന്ന് കേരള റോഡ് ഫണ്ട് ബോർഡിന്റെ അധികൃതർ പറഞ്ഞതായി മലയാള മനോരമ ദിനപ്പത്രം റിപ്പോർട്ട് ചെയ്തു. ഡിസംബറിന് മുൻപായി നിർമ്മാണ പ്രവർത്തികൾ തുടങ്ങും എന്നാണ് അറിയാൻ കഴിയുന്നത്. രൂപരേഖ തയ്യാറാക്കി നിർമ്മാണ പ്രവർത്തികൾ നവംബറിനുള്ളിൽ പൂർത്തിയാക്കാനാണ് നീക്കം. കർഷകർക്ക് വേണ്ടി കാഞ്ഞിരപ്പുഴ വലതുകര കനാലിലൂടെ ഡിസംബറിൽ ജലസേചനം നടത്താൻ ജലസേചന വകുപ്പ് അധികൃതർ കഴിഞ്ഞദിവസം തീരുമാനമെടുത്തിരുന്നു എന്നാൽ പാലം നിർമ്മാണം ഇതുവരെ ആരംഭിക്കാത്തതിനാൽ കനാൽ വഴിയുള്ള ജലസേചനം ലഭിക്കുമോ എന്ന ആശങ്കയിലാണ് പാലത്തിനപ്പുറമുള്ള കർഷകർ, തുടർന്നായിരുന്നു അധികൃതരുടെ നടപടി.