യുവതിയും കുഞ്ഞും സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു; രക്ഷപെട്ടത് തലനാരിഴയ്ക്ക്

തിരൂർ:  അമ്മയും കുഞ്ഞും സഞ്ചരിക്കുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു. പുക കണ്ട് ഇറങ്ങി മാറിയതിനാ‍ൽ അമ്മയ്ക്കും കുഞ്ഞിനും പരുക്കേറ്റില്ല. ഇന്നലെ വൈകിട്ട് തിരൂർ പൂക്കയിലാണു സംഭവം. സ്കൂളിൽനിന്ന് കുട്ടിയെ വിളിച്ച് ഒഴൂരിലുള്ള വീട്ടിലേക്കു ഇലക്ട്രിക് സ്കൂട്ടറിൽ മടങ്ങുകയായിരുന്നു യുവതി. പൂക്കയിൽ എത്തിയപ്പോഴേക്കു സ്കൂട്ടറിൽനിന്നു പുക ഉയരുന്നതു കണ്ട് വണ്ടി നിർത്തി ഇറങ്ങി. പുകയ്ക്കൊപ്പം തീ പടരുന്നതു കണ്ടതോടെ സമീപത്തുള്ളവർ ഓടിയെത്തി വെള്ളമൊഴിച്ചു കെടുത്താൻ ശ്രമിച്ചു. ഇതിനിടെ വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയും എത്തി. തീ കെടുത്തിയെങ്കിലും വണ്ടി പൂർണമായി നശിച്ചു. ബാറ്ററിയിൽ നിന്നാണ് തീ പടർന്നതെന്നാണു കരുതുന്നത്
Previous Post Next Post

نموذج الاتصال