കൊടൈക്കനാൽ ടൂർ; 82 സ്കൂൾ വിദ്യാര്‍ത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷബാധ സംശയം

കൊടൈക്കനാൽ: തമിഴ്നാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ കൊടൈക്കനാൽ വിനോദ സഞ്ചാരത്തിന് എത്തിയ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റതായി സംശയം. 82 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിട്ടയച്ചു.

ഗുരുവായൂരിലെ ഒരു സ്കൂളിൽ നിന്നെത്തിയ കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. കൊടൈക്കനാലിലുള്ള മഹാരാജ എന്ന ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവരെയാണ് ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചത്. ഭക്ഷ്യ വിഷബാധയാണോയെന്ന് സ്ഥിരീകരിക്കാൻ രക്ത സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. ഹോട്ടലിൽ ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷ വകുപ്പും പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയച്ചു.
Previous Post Next Post

نموذج الاتصال