പാലക്കാട് ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിന്റെ നിർദ്ദേശ പ്രകാരം ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും , വാളയാർ പോലീസും നടത്തിയ പരിശോധനയിൽ വാളയാർ ടോൾപ്ലാസയിൽ വെച്ച് 48 ഗ്രാം എംഡിഎംഎയുമായി മണ്ണാർക്കാട്, തൃശ്ശൂർ കൈപ്പമംഗലം സ്വദേശികളായ ദമ്പതികൾ പിടിയിലായി. മണ്ണാർക്കാട് നെയ്യപ്പാടത്ത് വീട്ടിൽ മുഹമ്മദ് അസറുദ്ധീൻ (27), തൃശ്ശൂർ കൈപ്പമംഗലം കൊല്ലിയിൽ വീട്ടിൽ സനൂജ (31) എന്നിവരാണ് പിടിയിലായത്.
പ്രതികൾ മയക്കുമരുന്ന് കൊണ്ടു വന്ന കാർ പോലീസ് പിടിച്ചെടുത്തു. ബാംഗ്ലൂരിൽ നിന്നാണ് പ്രതികൾ എംഡിഎംഎ എത്തിച്ചത്. പ്രതി മുഹമ്മദ് അസറുദ്ധീൻ മുൻപും എറണാകുളം ജില്ലയിൽ മയക്കുമരുന്ന് കേസിൽ പ്രതിയായിട്ടുണ്ട്. ഇലക്ഷനോടനുബന്ധിച്ച് പാലക്കാട് സംസ്ഥാന അതിർത്തിയിൽ കർശന പരിശോധനയാണ് പോലീസ് നടത്തി വരുന്നത്. ലഹരിമരുന്നിൻ്റെ ഉറവിടത്തെക്കുറിച്ചും പ്രതി ഉൾപ്പെട്ട ലഹരി വില്പന ശൃംഖലയെക്കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിൻ്റെ നിർദ്ദേശപ്രകാരം പാലക്കാട് എ.എസ്.പി അശ്വതി ജിജി, പാലക്കാട് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി അബ്ദുൾ മുനീർ എന്നിവരുടെ നേത്യത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ ജെയ്സൺ ജെ, എ.എസ്.ഐ മാരായ ഈശ്വരൻ , സുരേഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാജ , പ്രദീപ്കുമാർ, രഘു എന്നിവരുടെ നേതൃത്വത്തിലുള്ള വാളയാർ പോലീസും , പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തി ലഹരി മരുന്നും പ്രതികളേയും പിടികൂടിയത്.