മണ്ണാർക്കാട്: കുന്തിപ്പുഴ ബൈപ്പാസ് പെരിഞ്ചോളം വളവിൽ വെച്ച് 10.275 കിലോ ഗ്രാം കഞ്ചാവുമായി രണ്ടു പേരെ പോലീസ് പിടികൂടി. ബൈക്കിലെത്തിയ മലപ്പുറം കുന്നത്തൊടി ഹനീഫ, മലപ്പുറം ചെറുകോട് അരുതൊടിക അബ്ദുൽ നാഫി എന്നിവരാണ് പിടിയിലായത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കുന്തിപ്പുഴ ബൈപ്പാസ് പെരിഞ്ചോളം വളവിൽ ഇന്നലെ രാത്രി 9 മണിയോടെ പരിശോധനയ്ക്ക് എത്തിയ ലഹരിവിരുദ്ധ സേനയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. തുടർന്ന് നാട്ടുകൽ സിഐ ഹബീബുള്ള, മണ്ണാർക്കാട് എസ്.ഐ അജാസുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ പോലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുത്തു. മൊത്തമായുള്ള കച്ചവടം ലക്ഷ്യമിട്ട് രണ്ട് കിലോയിൽ അധികം വരുന്ന 5 പാക്കറ്റുകളാണ് പിടിച്ചത്. ഇവർ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിൽ എടുത്തു
Tags
mannarkkad