ഫുട്ബാൾ പൂരത്തിന് ജനുവരി 18ന് തുടക്കമാവും; എംഎഫ്.എ. ലോഗോ പ്രകാശനം നടന്നു

മണ്ണാർക്കാട്: മണ്ണാർക്കാട് ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന 12-ാമത് മുല്ലാസ് വെഡിംഗ് സെൻ്റർ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് 2025 ജനുവരി 18 മുതൽ മുബാസ് ഗ്രൗണ്ടിൽ ആരംഭിക്കും. ഇതിന്  മുന്നോടിയായി  "ഫുട്ബോൾ ആരവം 2025" എന്ന പേരിൽ  ഫായിദ കൺവെൻഷൻ സെൻ്ററിൽ വെച്ച് സൗഹൃദ സദസ്സ് സംഘടിപ്പിച്ചു. 
നഗരസഭാ ചെയർമാൻ സി മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. മണ്ണാർക്കാട്ടെ ജനപ്രതിനിധികൾ, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ മണ്ണാർക്കാട് ഫുട്ബോൾ അസോസിയേഷൻ ലോഗോ പ്രകാശനം നഗരസഭ ചെയർമാൻ നിർവ്വഹിച്ചു. ടൂർണ്ണമെൻ്റ് ബ്രോഷർ നഗരസഭാ കൗൺസിലർ കെ മൻസൂർ പ്രകാശനം ചെയ്തു, ടൂർണ്ണമെൻ്റ് സീസൺ പാസ് വിൽപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീർ തെക്കനിൽ നിന്നും സാമൂഹ്യ പ്രവർത്തകൻ ടി കെ അബുബക്കർ ബാവി ഏറ്റുവാങ്ങി.


എം എഫ് എ പ്രസിഡൻ്റ് മുഹമ്മദ് ചെറൂട്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭാ കൗൺസിലർമാരായ ബാലകൃഷ്ണൻ, മൻസൂർ , ഇബ്രാഹിം, അസീസ് ഭീമനാട്, കാസിം ആലായിൻ, എഐവൈഎഫ് നേതാവ് കബീർ, ഹുസ്സയിൻ കോളശ്ശേരി  കലേഷ് മുല്ലാസ് , കെ എച്ച് ആർ എ പ്രസിഡൻ്റ് സി സന്തോഷ്, കെ വി വി ഇ എസ് പ്രസിഡൻ്റ് രമേഷ്, യു എം സി ജനറൽ സെക്രട്ടറി സലാം കരിമ്പന,അഷ്റഫ് അലി, എം എഫ് എ ഭാരവാഹികളായ ഫിറോസ് ബാബു, സലീം മറ്റത്തൂർ,ഇബ്രാഹിം ഡിലൈറ്റ്, ഫിഫ മുഹമ്മദ് അലി, അക്ബർ , ഷഫീർ തച്ചമ്പാറ ,അമാന ചെയർമാൻ കെ വി എ റഹ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു.
Previous Post Next Post

نموذج الاتصال