പാലക്കാട്∙ ‘‘എന്റെ മോനെ ചേർത്തു നിർത്തിയ പാലക്കാട്ടെ ജനങ്ങൾക്കു നന്ദി’ – കൈകൾ കൂപ്പി, നിറകണ്ണുകളോടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ അമ്മ ബീന ആർ.കുറുപ്പ് പറഞ്ഞു. പാലക്കാട്ട് വാടകയ്ക്കെടുത്ത ഫ്ലാറ്റിൽ മകൾ എം.ആർ.രജനിക്കൊപ്പമാണു ബീന തിരഞ്ഞെടുപ്പു വാർത്തകൾ കണ്ടത്. ‘‘പഠനത്തിനൊപ്പം മകൻ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയപ്പോൾ ആദ്യം ആശങ്കയുണ്ടായിരുന്നു.
എന്നാൽ, രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബമായതിനാൽ തടഞ്ഞില്ല. മകൻ വളരുന്നതിനൊപ്പം സംഘടനാ പ്രവർത്തനവും വളർന്നുകൊണ്ടിരുന്നു. ‘പഠിക്ക് പഠിക്ക്’ എന്നു പറഞ്ഞു പിന്നാലെ നടക്കേണ്ടി വന്നിട്ടില്ലെന്നും അമ്മ പറഞ്ഞു.
‘‘രാഹുലിന്റെ കുട്ടിക്കാലത്തു തന്നെ അച്ഛൻ മരിച്ചതാണ്. കരസേനാ ഓഫിസറായിരുന്നു അച്ഛൻ രാജേന്ദ്രക്കുറുപ്പ്. രാജ്യസ്നേഹവും ജനങ്ങളെ സേവിക്കാനുള്ള മനസ്സും അദ്ദേഹത്തിൽ നിന്നാകും ലഭിച്ചതെന്നും അമ്മ കൂട്ടിച്ചേർത്തു.
Tags
palakkad