മണ്ണാർക്കാട്:ദേശീയപാതയിൽ ഓയിൽ വീണ് ഇരുചക്ര വാഹന യാത്രികർ തെന്നി വീണു. മണ്ണാർക്കാട് കുന്തിപ്പുഴ പള്ളിക്ക് സമീപം വ്യാഴാഴ്ച രാവിലെ എട്ടു മണിയോടു കൂടിയായിരുന്നു സംഭവം. ഇതുവഴി കടന്നുപോകുകയായിരുന്ന നിരവധി ഇരുചക്ര വാഹനങ്ങൾ ആണ് ഓയിലിൽ തെന്നി വീണത്. ആർക്കും ഗുരുതര പരിക്കില്ല. ആംബുലൻസ് പ്രവർത്തകരും സിവിൽ ഡിവൻസ് അംഗങ്ങളും, നാട്ടുകാരും പെട്ടെന്ന് തന്നെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുകയും. മണ്ണാർക്കാട് ഫയർ സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്തു.
മണ്ണാർക്കാട് ഫയർ സ്റ്റേഷനിൽ നിന്നും സ്റ്റേഷൻ ഓഫീസർ സുൽഫീസ് ഇബ്രാഹിം സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷിന്റോ ടി.എം, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസേഴ്സ് ആയ റിജേഷ്, കിരൺ, അഖിൽ, സുരേഷ് കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ ഷെരീഫ് എന്നിവരടങ്ങിയ സംഘം ഉടൻതന്നെ സംഭവ സ്ഥലത്തെത്തുകയും റോഡിൽ ഉണ്ടായിരുന്ന ഓയിൽ വെള്ളം ഉപയോഗിച്ച് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു
Tags
mannarkkad