കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് തൊഴിലാളികൾക്ക് പരിക്ക്

മണ്ണാർക്കാട്:  പെയിൻറിംഗ് ജോലിക്കിടെ  കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു. കോട്ടോപ്പാടം വട്ടമ്പലം അരിയൂർ സ്വദേശികളായ മുഹമ്മദാലി (46),  അഷ്‌റഫ് (47) എന്നിവർക്കാണ് പരിക്കേറ്റത്.  കോട്ടോപ്പാടത്ത് വില്ലേജ് ഓഫീസിന് മുന്നിലെ ക്വാർട്ടേഴ്സിന്റെ രണ്ടാം നിലയിൽ പെയിൻറ് അടിക്കുന്നതിനിടെയാണ് ഇരുവരും അബദ്ധത്തിൽ വീണത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.  ഇതുവരെയും വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ അഷ്റഫിനെ വിദഗ്ധ  ചികിത്സയ്ക്കായി കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി
Previous Post Next Post

نموذج الاتصال