കല്ലടിക്കോട്: കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതര പരിക്കേറ്റു. കരിമ്പ മൂന്നേക്കർ കാഞ്ഞിരംപാറ നാമ്പുള്ളിപ്പുര വീട്ടിൽ കെ.ആർ.ബവിൻ (36) ന് ആണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കല്ലടിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സക്കായി പാലക്കാട് പാലന ആശുപത്രിലേക്ക് മാറ്റി.
തിങ്കളാഴ്ച്ച രാത്രിയിൽ വാക്കോട് ഭാഗത്ത് വെച്ചാണ് സംഭവം. ജോലികഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുമ്പോൾ കാട്ടുപന്നി ബൈക്കിനു കുറുകെ ചാടുകയായിരുന്നു. പന്നിയെ ഇടിച്ച് നിയന്ത്രണംവിട്ട ബൈക്ക് റോഡിൽ തെന്നി മറിഞ്ഞു. തലയ്ക്കും കൈകാലുകൾക്കും പരിക്കേറ്റ ബവിൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. അപകടം നടന്ന പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.