മണ്ണാർക്കാട് കൈതച്ചിറയിൽ വൈദ്യുതി ലൈനിൽ നിന്ന് അനധികൃതമായി സ്ഥാപിച്ച കെണിയിൽ തട്ടി യുവാവിന് ഷോക്കേറ്റു. പരിക്ക് ഗുരുതരമല്ല. കൈതച്ചിറ സ്വദേശി ഷഫീഖിനാണ് ഷോക്കേറ്റത്. ബുധനാഴ്ച രാത്രി ഷഫീക്കും സഹോദരൻ ശിബിലും പുഴയിലേക്ക് പോകുന്നതിനിടെയാണ് ഷോക്കേറ്റത്. ഉടനെ സഹോദരൻ ഉണങ്ങിയ കമ്പിനടിച്ച് രക്ഷപെടുത്തി.സംഭവത്തിൽ നാട്ടുകാർ പ്രതിഷേധിച്ചു. വൈദ്യുതി ലൈനിൽ അനധികൃത കെണി സ്ഥാപിച്ചവർക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് കെ എസ് ഇബി അധികൃതർ അറിയിച്ചു.