മണ്ണാർക്കാട്: സാമൂഹിക സൗഹൃദം ശക്തിപ്പെടുത്തുക, മാനവിക വിചാരങ്ങൾ ഉണർത്തുക തുടങ്ങിയ സന്ദേശങ്ങളുയർത്തി നവംബർ 16ന് കാസർഗോഡ് നിന്ന് പ്രയാണമാരംഭിച്ച എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ.പി.അബ്ദുൽ ഹകീം അസഹരി കാന്തപുരം നയിക്കുന്ന മാനവ സഞ്ചാരത്തിന് മണ്ണാർക്കാട് സ്വീകരണം നൽകി.
വൈകീട്ട് 5 മണിക്ക് നെല്ലിപ്പുഴയോരത്ത് നടന്ന മാനവ മഹാസംഗമത്തിൽ സമസ്ത കേന്ദ്ര മുശാവറ അംഗം കെ.പി.മുഹമ്മദ് മുസലിയാർ കൊമ്പം അദ്ധ്യക്ഷനായി. സാഹിത്യകാരൻ പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യാത്ര നായകൻ ഡോ.എ.പി.അബ്ദുൽ ഹകീം അസ്ഹരി കാന്തപുരം അഭിവാദ്യമർപ്പിച്ചു. സ്റ്റേറ്റ് പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി പ്രഭാഷണം നടത്തി. സ്വാമി തുളസി ദാ സ്, ഫാദർ സി.എം.സക്കറിയ മുഖ്യാതിഥികളായി. ഉത്തരവാദിത്തം "മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം" എന്ന പ്രമേയത്തിൽ എസ്.വൈ.എസ് പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികൾക്ക് സമാപനം കുറി ച്ച് ഡിസംബർ 27, 28, 29 തിയ്യ തികളിൽ തൃശൂരിൽ വച്ച് നടക്കുന്ന കേരള യുവജന സമ്മേളനത്തിന്റെ ഭാഗമായിട്ടാണ് മാനവ സഞ്ചാരം ആസൂത്രണം ചെയ്തിരിക്കുന്നത്.
Tags
mannarkkad