പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിനെ പരിഹസിച്ച് യുഡിഎഫ് പ്രവര്‍ത്തകന്‍. സരിനെ നോക്കി ഇനി വീട്ടില്‍ പോയി പൊട്ടികരയാമെന്നായിരുന്നു യുഡിഎഫ് പ്രവര്‍ത്തകന്റെ പരിഹാസം. വോട്ടെണ്ണല്‍ നടന്ന വിക്ടോറിയ കോളേജില്‍ നിന്ന് സരിന്‍ പുറത്തേയ്ക്കിറങ്ങിയപ്പോഴായിരുന്നു യുഡിഎഫ് പ്രവര്‍ത്തകന്‍ പരിഹസിച്ചത്. താന്‍ അതിന് ഇല്ലെന്ന് സരിന്‍ ചിരിച്ചുകൊണ്ട് പ്രവര്‍ത്തകന് മറുപടി നല്‍കി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
വീഡിയോ കാണാം 👇🏻
പാലക്കാട് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടിരുന്നു. പി സരിന് ലഭിച്ചത് 37,293 വോട്ടുകളാണ് ലഭിച്ചത്. 2021നെ അപേക്ഷിച്ച് സരിന് 860 വോട്ടുകളാണ് ഇത്തവണ വര്‍ധിപ്പിക്കാനായത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനാകട്ടെ പതിനെട്ടായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷവും ലഭിച്ചു. 2021 ല്‍ ഷാഫി പറമ്പില്‍ നേടിയത് 54,079 വോട്ടുകളായിരുന്നെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ലഭിച്ചത് 58,389 വോട്ടുകളാണ്. കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് ശതമാനം ഉയര്‍ത്താന്‍ സാധിച്ചു എന്നായിരുന്നു ഫലപ്രഖ്യാപനത്തിന് പിന്നാലെ പി സരിന്‍ പ്രതികരിച്ചത്.
Tags
palakkad