മണ്ണാർക്കാട്: കേരള ഖിസപ്പാട്ട് സംഘം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഖിസപ്പാട്ട് സംഗമം നടത്തി. പുല്ലിശ്ശീരി പുലാക്കൽക്കടവിൽ മർഹൂം കെ വി എം കുട്ടി മൗലവി നഗറിൽ നടന്ന സംഗമം കേരള ഖിസ്സപ്പാട്ട് സംഘം യുഎഇ നാഷണൽ കമ്മിറ്റി പ്രസിഡണ്ട് മൗലവി ബഷീർ മുണ്ടക്കോട്ടുകുർശ്ശി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ചെത്തല്ലൂർ ഹൈദറലി മൗലവി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സിദ്ധീഖ് ഹിശാമി മണലടി മുഖ്യ പ്രഭാഷണം നടത്തി. ട്രഷറർ നൗഫൽ വല്ലപ്പുഴ, ഹിദായത്തുല്ല ദാരിമി, സമദ് കോട്ടോപ്പാടം, ഹംസ കൈപ്പറം, യൂസുഫ് ചങ്ങലീരി, സെയ്തലവി അഷ്റഫി, മുഹമ്മദാലി അൻവരി, മൂസ വലിയട്ട പ്രസംഗിച്ചു. 28 ന് ചെർപ്പുളശ്ശേരിയിൽ വെച്ച് നടക്കുന്ന ജില്ലാ സമ്മേളനം വിജയിപ്പിക്കാൻ സംഗമത്തിൽ തീരുമാനിച്ചു. വിവിധ കാഥികർ ഇസ്ലാമിക ചരിത്രം പാടിപ്പറഞ്ഞു
Tags
mannarkkad