കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ മണ്ണാർക്കാട് യൂണിറ്റ് വാർഷിക കൺവെൻഷൻ ബുധനാഴ്ച

മണ്ണാർക്കാട്: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ മണ്ണാർക്കാട് യൂണിറ്റിൻ്റെ വാർഷിക കൺവൻഷൻ ബുധനാഴ്ച ഉച്ചക്ക് ശേഷം 3 മണിക്ക് കോടതിപ്പടി കെ പി ജയപ്രകാശ് നഗറിൽ (എമറാൾഡ് ഹാൾ ) വെച്ച് നടക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. സബോള ഉൾപ്പടെയുള്ള പച്ചക്കറികൾ,  ഭക്ഷ്യ എണ്ണകൾ ഉൾപ്പടെയുള്ള പലവ്യജ്ഞനങ്ങൾ,പാചക വാതകം തുടങ്ങി വൻ വിലവർധനയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇറച്ചി കോഴി വിലവർധന അനിയന്ത്രിതമായി തുടരുകയാണ്. സർക്കാർ വിപണിയിൽ ഇടപെടുന്നില്ല എന്നത് ഏറെ ഖേദകരമാണ്.അതിനും പുറമെ കെട്ടിട വാടകക്ക് പതിനെട്ട് ശതമാനം ജി എസ് ടി യും ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നു. ഹോട്ടൽ മേഖലയിൽ തൊഴിലാളികളുടെ കൂലി വർധനവ് അതിലേറെ പ്രതിസന്ധികൾ സൃഷ്ടിക്കുകയാണ്. സർക്കാർ തലത്തിൽ വിവിധ വകുപ്പുകൾ പല തരം ഫീസുകളിലും വൻ വർധന വരുത്തിക്കഴിഞ്ഞു. പതിനായിരങ്ങൾ തൊഴിലെടുക്കുന്ന, ജീവിതമാർഗ്ഗമായി സ്വീകരിച്ചിരിക്കുന്ന ഹോട്ടൽ, റസ്റ്റോറൻ്റ് വ്യവസായം വലിയ ഭീഷണിയാണ് നേരിടുന്നത്. ബുധനാഴ്ച നടക്കുന്ന യൂണിറ്റ് കൺവെൻഷൻ ഈ വിഷയങ്ങൾ എല്ലാം ചർച്ചചെയ്യും. സ്ഥാപനം നടത്തിക്കൊണ്ട് പോകാനുള്ള പ്രയാസം കൊണ്ട് അനിശ്ചിതകാലത്തേക്ക് അടച്ചിടണം എന്ന അംഗങ്ങളുടെ അഭിപ്രായം വലിയ ഗൗരവത്തോടെ തന്നെ കൂടിയാലോചിച്ച് വേണ്ട തീരുമാനം കൈക്കൊളളുമെന്നും ഭാരവാഹികൾ പറഞ്ഞു

കൺവെൻഷൻ  സംസ്ഥാന സെക്രട്ടറി ഷിനാജ് റഹ്മാൻ ഉൽഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡൻ്റ് സി സന്തോഷ് അധ്യക്ഷത വഹിക്കും. യുണിറ്റ് സെക്രട്ടറി ഫിറോസ് ബാബു വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും, യൂണിറ്റ് ട്രഷറർ മിൻഷാദ് വരവ് ചിലവ് കണക്കുകൾ അവതരിപ്പിക്കും. ജില്ലാ പ്രസിഡൻ്റ് ഇൻചാർജ് കുഞ്ചപ്പൻ, ജില്ലാ സെക്രട്ടറി ഫസലുൽ റഹ്മാൻ, സംസ്ഥാന കമ്മറ്റി അംഗങ്ങൾ , ജില്ലാ , യൂണിറ്റ് നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. പത്ര സമ്മേളനത്തിൽ ഫിറോസ് ബാബു, മിൻഷാദ്, ജയൻ, ഇ. എ. നാസർ, കരീം എന്നിവർ പങ്കെടുത്തു 
Previous Post Next Post

نموذج الاتصال