സ്കൂൾ കായികമേള; കരാട്ടെയിൽ തുടർച്ചയായി മൂന്നാംതവണയും സ്വർണ്ണം നേടി മണ്ണാർക്കാടിന് അഭിമാനമായി റിഹാൻ

എറണാകുളം: സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ (50 കി. ഗ്രാം) കരാട്ടെ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ചരിത്ര നേട്ടം കരസ്ഥമാക്കി റിഹാൻ. സംസ്ഥാന സ്കൂൾ കായിക മേളയിൽ തുടർച്ചയായി മൂന്നാമത്തെ തവണയാണ് റിഹാൻ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്. കഴിഞ്ഞ വർഷം സീനിയർ ആൺകുട്ടികളുടെ (45 കി. ഗ്രാം) വിഭാഗത്തിലാണ് ഒന്നാം സ്ഥാനം നേടിയത്. ഇതിന് പുറമേ ഔദ്യോഗിക അസോസിയേഷന്റെ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി 7 തവണവയും ചാമ്പ്യനായിട്ടുണ്ട്. മണ്ണാർക്കാട് എംഇഎസ് ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് റിഹാൻ  

മണ്ണാർക്കാട് ചാമ്പ്യൻസ് കരാട്ടെ സ്കൂൾ മുഖ്യ പരിശീലകൻ അബ്ദുൾ അസീസാണ് പിതാവ്. മാതാവ് റോഷ്‌ന പർവീൺ, സഹോദരി ഇനാര.
Previous Post Next Post

نموذج الاتصال