കോഴിക്കോട്: താമരശ്ശേരി തച്ചംപൊയിലിൽ വീട്ടിലെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന പ്രഷർ കുക്കറിനുള്ളിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. വീട്ടമ്മ ഭക്ഷണം പാകം ചെയ്യാനായി പ്രഷർകുക്കർ വെള്ളമൊഴിച്ച് കഴുകാനുള്ള ശ്രമത്തിനിടെയാണ് ഉള്ളിൽ കിടന്ന മൂർഖൻ പാമ്പ് ശ്രദ്ധയിൽപ്പെട്ടത്. ഭയന്ന് പോയ വീട്ടമ്മ അകന്ന് മാറിയതിനാൽ പാമ്പ് കടിയേൽക്കാതെ രക്ഷപ്പെട്ടു
തല നാരിഴയ്ക്കാണ് പാമ്പിന്റെ കടിയേൽക്കാതെ വീട്ടമ്മ രക്ഷപ്പെട്ടത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പാമ്പിനെ പിടികൂടുന്നതിൽ പരിശീലനം നേടിയ കോരങ്ങാട് സ്വദേശി എം.ടി ജംഷീദ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി.പാമ്പ് പിടുത്തത്തിൽ വിദഗ്ധ പരിശീലനം നേടിയ ആളാണ് കോരങ്ങാട് സ്വദേശിയായ ജംഷീദ്. പാമ്പിനെ പിന്നീട് വനത്തിൽ കൊണ്ടു പോയി തുറന്നു വിട്ടു.