കാട്ടുപന്നി ബൈക്കിൽ ഇടിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന യാത്രക്കാരൻ മരിച്ചു

മണ്ണാർക്കാട്:  മുക്കണ്ണത്ത്  കാട്ടുപന്നി കുറുകെ ചാടി പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ബൈക്ക് യാത്രക്കാരന് മരിച്ചു. കോങ്ങാട് ചെറായ കൊട്ടശ്ശേരി വരപ്പാറക്കൽ രതീഷാണ് (41) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് അന്ത്യം

വെള്ളിയാഴ്ച രാത്രി 9.30 മണിയോടെയായിരുന്നു അപകടം. മണ്ണാർക്കാട് നിന്ന് കോങ്ങാട്ടേക്ക് പോകുമ്പോൾ പന്നി കുറുകെ ചാടി അപകടമുണ്ടായത്.  ഇദ്ദേഹത്തെ ആദ്യം വട്ടമ്പലം സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശനിയാഴ്ച പുലർച്ചെയാണ് മരണം. കഴിഞ്ഞ മാസമാണ് കോങ്ങാട് സ്വദേശിയായ യുവാവ് ഇതേ സ്ഥലത്ത്  ബൈക്കിൽ കാട്ടുപന്നി ഇടിച്ച് ബൈക്ക് മറിഞ്ഞ് മരിച്ചത്. പ്രദേശത്ത് അപകടങ്ങൾ തുടർക്കഥയാവുകയാണ്. അധികൃതർ വേണ്ട രീതിയിൽ ഇടപെടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
Previous Post Next Post

نموذج الاتصال