മണ്ണാർക്കാട് ഉപജില്ലാ സ്‌കൂൾ കലോത്സവം ഇന്ന് തുടങ്ങും

മണ്ണാർക്കാട് : മണ്ണാർക്കാട് ഉപജില്ലാ സ്‌കൂൾ കലോത്സവം ശനിയാഴ്ച മുതൽ കുമരംപുത്തൂർ കല്ലടി ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. 2,4,5,6 തീയ്യതികളിലാണ് കലോത്സവം. ആറാംതീയതിയാണ് സമാപനം. 121 സ്‌കൂളുകളിൽനിന്നും 7,000ത്തിലധികം കുട്ടികൾ മത്സരിക്കും. 14 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ഈ വർഷം മുതൽ മംഗലംകളി, പണിയനൃത്തം, ഇരുളനൃത്തം, പാലിയനൃത്തം, മലപുലയ ആട്ടം എന്നീ ഗോത്രകലകളും ഉൾപ്പെടുത്തിയിട്ടുണ്ട്. കലോത്സവവേദികൾ പൂർണമായും ഹരിതചട്ടം അനുസരിച്ചായിരിക്കും പ്രവർത്തിക്കുക.

കലോത്സവത്തിന്റെ ഉദ്ഘാടനം നാലിന് വൈകീട്ട് 4.30-ന് പൊതുവിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടർ എ. അബൂബക്കർ നിർവഹിക്കും. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി. അബൂബക്കർ അധ്യക്ഷനാകും. സിനിമാസംവിധായകനും അസിസ്റ്റന്റ് കമ്മിഷണറുമായ എ.എം. സിദ്ദിഖ് മുഖ്യാതിഥിയാകും.

സമാപനസമ്മേളനം ആറിന് വൈകീട്ട് മലപ്പുറം അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ഫിറോസ് എം.ഷഫീക്ക് ഉദ്ഘാടനംചെയ്യും. മണ്ണാർക്കാട് വിദ്യാഭ്യാസജില്ലാ ഓഫീസർ സലീനബീവി അധ്യക്ഷയാകും.

കലോത്സവത്തിന്റെ നടത്തിപ്പിന് 14 കമ്മിറ്റികൾ രൂപവത്കരിച്ചിട്ടുണ്ട്. സന്നദ്ധസംഘടനകളുടെയും മെഡിക്കൽ ടീമിന്റെയും സേവനമുണ്ടാകുമെന്ന് സംഘാടക സമിതി ഭാരവാഹികളായ സി. അബൂബക്കർ, എം. ഷഫീഖ്റഹ്മാൻ, എസ്.ആർ. ഹബീബുള്ള, സിദ്ദിഖ് പാറോക്കോട്, പി. ജയരാജ്, സലീം നാലകത്ത്, ബിജുജോസ്, കെ. കെ. മണികണ്ഠൻ, ടി. യൂസഫ് എന്നിവർ അറിയിച്ചു. കലോത്സവത്തിന് മുന്നോടിയായി വിളംബര റാലിയും നടന്നു
Previous Post Next Post

نموذج الاتصال