മണ്ണാർക്കാട് : വാക്കുതർക്കത്തെത്തുടർന്ന് യുവാവിനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ മണ്ണാർക്കാട്പോലീസ് അറസ്റ്റുചെയ്തു. കാഞ്ഞിരപ്പുഴ തൃക്കളൂർ കല്ലമ്പുള്ളിവീട്ടിൽ ജാഫർസാദിഖ് (42) ആണ് അറസ്റ്റിലായത്. പള്ളിക്കുറുപ്പ് ചിറക്കൽപ്പടി മൂച്ചിക്കൽവീട്ടിൽ സുനീർബാബു (40) വിനാണ് കുത്തേറ്റത്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. ചിറക്കൽപ്പടി ജങ്ഷനിൽവെച്ച് വാഹനക്കച്ചവടവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. സുനീറിന്റെ തോളിനും വയറിലും തോൾഭാഗത്തും പരിക്കേറ്റു. തുടർന്ന്, വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.