കലോത്സവം നടക്കുന്ന സ്ക്കൂളിന് മുന്നിൽ അപകടഭീഷണി ഉയർത്തി പാതാളക്കുഴി

മണ്ണാർക്കാട്: മണ്ണാർക്കാട് ഉപജില്ല സ്ക്കൂൾ കലോത്സവം നടക്കുന്ന സ്ക്കൂളിന് മുന്നിലെ ദേശീയപാതക്കരികിലെ പാതാളക്കുഴി അപകടഭീഷണി ഉയർത്തുന്നു. ഉപജില്ലാ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്ന കല്ലടി ഹയർസെക്കൻഡറി സ്ക്കൂളിന് മുന്നിലാണ് ആളെ വീഴ്ത്തും പാതാളക്കുഴി. നവംബർ 2,4,5,6 തീയ്യതികളിലാണ് കലോത്സവം. ശക്തമായ മഴവെള്ളപ്പാച്ചിലിൽ മണ്ണും കല്ലും ഒഴുകി പോയതോടെയാണ് ദേശീയപാതക്ക് തൊട്ടടുത്ത്  കുഴി രൂപപ്പെട്ടത്. ഈ ഭാഗത്ത്  നടപ്പാത ഇല്ലാത്തതും വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. മഴപെയ്താൽ വെള്ളം നിറഞ്ഞ് കുഴി തിരിച്ചറിയില്ല. മഴ തുടരുന്നതിനാൽ അപരിചിതർ അപകടത്തിൽപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.  ഇനിയുള്ള നാല് നാളുകൾ  പകലും, രാത്രിയുമായി നടക്കുന്ന കലോത്സവത്തിൽ മണ്ണാർക്കാട് സബ്ജില്ലയിലെ എല്ലാ സ്ക്കൂളുകളിൽ നിന്നും പ്രാതിനിധ്യം ഉണ്ടാകുമെന്നതിനാൽ എല്ലാ സമയങ്ങളിലും ഇതുവഴി ജനസഞ്ചാരം ഉണ്ടാവും. ഈ അപകടക്കുഴി എത്രയും പെട്ടെന്ന് നികത്താൻ അധികൃതർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം
Previous Post Next Post

نموذج الاتصال