ഒറ്റപ്പാലത്ത് വന്‍ കവര്‍ച്ച; വീട് കുത്തിത്തുറന്ന് 63 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും കവര്‍ന്നു

പാലക്കാട്: ഒറ്റപ്പാലം ത്രാങ്ങാലിയിൽ വീട് കുത്തിത്തുറന്ന് 63 പവൻ സ്വർണവും ഒരു ലക്ഷം രൂപയും കവർന്നു. മാന്നനൂർ ത്രാങ്ങാലി സ്വദേശി ബാലകൃഷ്ണൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ഇദ്ദേഹവും കുടുംബവും വീട്ടിലില്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്. വീടിൻ്റെ മുകൾ നിലയിലെ വാതിൽ കുത്തിത്തുറന്നാണ് താഴെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും കവർന്നത്. വ്യാഴാഴ്ച രാത്രി ഏഴ് മണിക്കും വെള്ളിയാഴ്ച രാവിലെ ആറ് മണിക്കും ഇടയിലാണ് മോഷണം. മോഷ്ടാക്കൾ കുടുംബവുമായി അടുപ്പമുള്ളവരാണെന്ന് സംശയമുണ്ട്. ഒറ്റപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
Previous Post Next Post

نموذج الاتصال