മകൻ മരിച്ചതറിയാതെ അമ്മ അതേ വീട്ടിൽ കഴിഞ്ഞത് മൂന്നു ദിവസത്തോളം

പല്ലശ്ശന (പാലക്കാട്): മകൻ തൂങ്ങി മരിച്ചതറിയാതെ അമ്മ അതേ വീട്ടിൽ മൂന്നു ദിവസത്തോളം കഴിഞ്ഞു. പല്ലാവൂർ വാണിയത്തറ പരേതനായ പരമേശ്വരന്റെ മകൻ വിനോദ് (35) ആണ് മരിച്ചത്. മകൻ മരിച്ചതറിയാതെയാണു മനോദൗർബല്യമുള്ള അമ്മ രുക്മണി (56) അവിടെ കഴിഞ്ഞത്. സംഭവത്തെക്കുറിച്ചു കൊല്ലങ്കോട് പൊലീസ് പറയുന്നത്:  മരിച്ച വിനോദും അമ്മ രുക്മണിയും മാത്രമാണു വാണിയത്തറയിലെ വീട്ടിൽ താമസം. അച്ഛൻ 8 വർഷം മുൻപു മരിച്ചു. നെന്മാറ വല്ലങ്ങിയിൽ തട്ടുകടയിൽ ജോലി ചെയ്യുന്ന വിനോദിനെ രണ്ടാം തിയതി രാത്രിയാണ് അവസാനമായി നാട്ടുകാരും ബന്ധുക്കളും കണ്ടത്. 


ചൊവ്വാഴ്ച രാത്രി 9 മണിയോടെ പരിസരവാസികൾ വിനോദിന്റെ വീട്ടിൽ നിന്ന് അമ്മയുടെ ശബ്ദം കേൾക്കുന്നുണ്ടെന്നും എന്നാൽ വാതിൽ തുറക്കുന്നില്ലെന്നും മനസ്സിലാക്കിയതിനെത്തുടർന്നു വാതിൽ ചവിട്ടിത്തുറന്നു നോക്കിയപ്പോൾ അമ്മ മുൻവശത്തെ മുറിയി‍ൽ കിടക്കുന്നതായി കണ്ടു. തുടർന്നു നടത്തിയ പരിശോധനയിലാണു വിനോദിനെ വീടിന്റെ പിൻഭാഗത്തുള്ള ഷീറ്റിട്ട ചായ്പിലെ മരത്തിന്റെ കഴുക്കോലിൽ മുണ്ട് ഉപയോഗിച്ചു തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനു 3 ദിവസത്തോളം പഴക്കമുണ്ട്. തുടർന്നു പൊലീസ് ഇൻക്വസ്റ്റിനും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം സംസ്കരിച്ചു
Previous Post Next Post

نموذج الاتصال