പാലക്കാട് : കൊടുവായൂരില്‍ കാറിടിച്ച് ദമ്പതിമാർ മരണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സഹോദരങ്ങളായ രണ്ടുപേരെ പുതുനഗരം പോലീസ് അറസ്റ്റു ചെയ്തു. എലവഞ്ചേരി വട്ടേക്കാട് വിജയവിഹാർ അച്യുതൻ നായരുടെ മകൻ പ്രേംനാഥ് പി. മേനോൻ (45), സഹോദരൻ ശബരിനാഥ് (38) എന്നിവരാണ് അറസ്റ്റിലായത്.
അശ്രദ്ധമായി കാറോടിച്ച് വഴിയാത്രികരായ രണ്ടുപേർ മരണപ്പെട്ട സംഭവത്തില്‍ ബോധപൂർവമല്ലാത്ത നരഹത്യക്കാണ് പോലീസ് കേസെടുത്തത്. വണ്ടാഴി തെക്കേക്കാട് സ്വദേശികളായ ചാമി (70), ഭാര്യ ജാനു (60) എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്. ഇന്നലെ ജില്ലാ ആശുപത്രിയില്‍ മൃതദേഹങ്ങള്‍ ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവുംനടത്തി ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. അറസ്റ്റിലായ ഇരുവരേയും കോടതിയില്‍ ഹാജരാക്കി റിമാൻഡുചെയ്തു.
Tags
kerala