പാലക്കാട്: പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പ് തീയതി നവംബർ 13ൽ നിന്ന് 20ലേക്ക് മാറ്റി. കൽപ്പാത്തി രഥോൽസവം പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമീഷൻ വോട്ടെടുപ്പ് തീയതി മാറ്റിയത്. കൽപാത്തി രഥോൽസവം നടക്കുന്ന സാഹചര്യത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ വോട്ടെടുപ്പ് തീയതി മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടിരുന്നു