പൊള്ളാച്ചി റോഡിലുടെയുള്ള സഞ്ചാരികൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് പൊള്ളാച്ചി– വാൽപ്പാറ റോഡിൽ പുള്ളിപ്പുലിയുടെ സാന്നിധ്യം. രാത്രിയിൽ റോഡരികിൽ വിശ്രമിക്കുന്ന പുലിയുടെ ദൃശ്യങ്ങൾ ചില യാത്രക്കാരാണ് പകർത്തിയത്.
ഇരുചക്രവാഹനത്തിൽ പോകുന്നവർക്ക് ജീവനു ഭീഷണിയാകുന്ന തരത്തിലാണ് വന്യജീവികൾ ജനവാസമേഖലയിൽ കണ്ടെത്തിയിരിക്കുന്നത്. പുലിയെ കൂടാതെ കാട്ടാനയും കരടിയുമെല്ലാം വാൽപ്പാറയിലെ ജനവാസമേഖലയിലേക്ക് എത്തുന്നുണ്ട്. തുടർന്ന് കോയമ്പത്തൂർ ഡിഎഫ്ഒ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റോഡിൽ കാണുന്ന മൃഗങ്ങളെ പ്രകോപിപ്പിക്കരുതെന്നും വനംവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്