പാലക്കാട് വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു

പാലക്കാട്: പാലക്കാട് വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് രണ്ടു പേര്‍ മരിച്ചു. വാളയാര്‍ അട്ടപ്പളം മാഹാളികാടിൽ ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം. അട്ടപ്പള്ളം സ്വദേശി മോഹനൻ, മകൻ അനിരുദ്ധ് എന്നിവരാണ് മരിച്ചത്. ഇരുവരും കൃഷിക്കായി പാടത്തേക്ക് വെള്ളം ഒഴുക്കി വിടാൻ പോയപ്പോഴാണ് അപകടമുണ്ടായത്.

വെള്ളം ഒഴുക്കി വിടാൻ പോയതിനിടെ കാട്ടുപന്നിക്ക് വെച്ച വൈദ്യുതി കെണി കുടുങ്ങുകയായിരുന്നു. കെണിയിൽ നിന്ന് ഷോക്കേറ്റ ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. വാളയാ൪ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Previous Post Next Post

نموذج الاتصال