മണ്ണാർക്കാട്: തെങ്കര സിപിഐ(എം) ലോക്കൽ സെക്രട്ടറിയായി പി. അലവിയെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. ആനമൂളി റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് സിപിഐ എം തെങ്കര ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജില്ല കമ്മറ്റി അംഗം യു ടി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന പാർട്ടി അംഗം പി കുമാരൻ പതാക ഉയർത്തി. ടി.കെ സുനിൽ, പി ബിനീഷ്, പി അലവി, എ ഷൗക്കത്ത്, കെ രമാ സുകുമാരൻ, പി ഉമാദേവി എന്നിവർ പ്രസംഗിച്ചു. പി. അലവി സെക്രട്ടറിയായി 17 അംഗ ലോക്കൽകമ്മറ്റി തെരഞ്ഞെടുത്തു .