തൃശ്ശൂർ: ഹണിട്രാപ്പിലൂടെ രണ്ടരക്കോടി രൂപ തട്ടിയെടുത്ത കേസില്‍ കൊല്ലം സ്വദേശികള്‍ അറസ്റ്റില്‍. ടോജന്‍, ഷമി എന്നിവരെയാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരനെ ഇവര്‍ യൂട്യൂബ് ചാനലിലൂടെയാണ് ഹണിട്രാപ്പില്‍ കുടുക്കിയത്. പ്രതികളില്‍ നിന്ന് മൂന്നുവാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. രണ്ട് കൊല്ലം മുമ്പ് തൃശൂര്‍ പൂങ്കുന്നം സ്വദേശിയായ വയോധികന്‍ സാമൂഹിക മാധ്യമത്തിലൂടെ യുവതിയുമായി പരിചയത്തിലാവുകയായിരുന്നു. വിവാഹിതയല്ലെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതി ഇയാളുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. ഇതിനിടക്ക് പലതവണകളായി യുവതി പരാതിക്കാരനില്‍ നിന്നും പണം വാങ്ങുകയും ചെയ്തു.
എന്നാല്‍ പണം തിരികെ ലഭിക്കാതെ വന്നതോടെ ഭീഷണിപ്പെടുത്തി പണം കൈപ്പറ്റുകയായിരുന്നു. തുടര്‍ന്ന് വയോധികന്‍ തൃശൂര്‍ വെസ്റ്റ് പോലീസില്‍ പരാതി നല്‍കി. തട്ടിയെടുത്ത പണം ആഡംബര ജീവിതം നയിക്കാനാണ് ഇവര്‍ ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽ നടത്തിയ പരിശോധനയിൽ വയോധികനിൽ നിന്നും തട്ടിച്ചെടുത്ത പണം ഉപയോഗിച്ച് വാങ്ങിയ 60 പവനിൽ അധികം സ്വർണാഭരണങ്ങളും, മൂന്ന് ആഡംബര കാറുകളും ഒരു ജീപ്പും ഒരു ബൈക്കും പോലീസ് പിടികൂടി. തട്ടിച്ചെടുത്ത പണം ആഡംബര ജീവിതത്തിനായാണ് പ്രതികൾ ഉപയോഗിച്ചിരുന്നത്. തൃശ്ശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇരുവരെയും കോടതിയിൽ ഹാജരാക്കി. പ്രതികൾ സമ്മാനരീതിയിൽ വേറെയും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്