മണ്ണാർക്കാട്: മണ്ണാർക്കാട് എം എൽ എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നവീകരിച്ച റോഡുകളായ കുമരംപുത്തൂർ പഞ്ചായത്തിലെ ആസാദ് മാമ്പറ്റ റോഡ്, പുന്നപ്പാടം വാളിയാടി റോഡ്, മണ്ണാർക്കാട് മുനിസിപ്പാലിറ്റിയിലെ എം.ഇ.എസ് കല്ലടി കോളേജ് കല്ലടി ഹംസ ഹാജി റോഡ് തുടങ്ങിയവയുടേയും പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പെരിമ്പടാരി ഞരളം അംഗനവാടി റോഡിന്റേയും ഉദ്ഘാടനം മണ്ണാർക്കാട് എംഎൽഎ എൻ. ഷംസുദ്ദീൻ നിർവ്വഹിച്ചു.
മുൻസിപ്പാലിറ്റിയിൽ നടന്ന ചടങ്ങിന് ചെയർമാൻ സി. മുഹമ്മദ് ബഷീർ അദ്ധ്യക്ഷനായി. വാർഡ് കൗൺസിലർ ഷറഫുന്നീസ സൈദ് സ്വാഗതം പറഞ്ഞു.സൈദ്, ഷമീർ വാപ്പു, ഉസ്മാൻ, ഹംസ, സമദ്, അപ്പുണ്ണി, പി എം സലാഹുദ്ദീൻ, ഡോ. ടി. സൈനുൽ ആബിദ്, പി സി ഹബീബുള്ള, ടി. കെ ജലീൽ, വി എം സലീം, ആസ്യ, മൻസൂർ, ജവാദ് തുടങ്ങിയവർ സംബന്ധിച്ചു.
കുമരംപുത്തൂർ ഗ്രാമ പഞ്ചായത്തിലെ ആസാദ് മാമ്പറ്റ റോഡ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിന് പഞ്ചായത്ത് പ്രസിഡന്റ് രാജൻ ആമ്പാടത്ത് അദ്ധ്യക്ഷനായി. വാർഡ് മെമ്പർ സഹദ് അരിയൂർ സ്വാഗതം പറഞ്ഞു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് റസീന വറോടൻ, മെമ്പർമാരായ ഇന്ദിര മഠത്തുംപുള്ളി, കെ കെ ലക്ഷ്മിക്കുട്ടി, ഹരിദാസൻ, സി ഡി എസ് ചെയർപേഴ്സൺ സുനിത, ജോസ്, കിഴക്കേതിൽ മൊയ്തീൻ, ജോൺസൺ, അസ്സൈനാർ പുല്ലത്ത്, അമീർ മാമ്പറ്റ, മുജീബ് വല്ലപ്പുഴ, ചുങ്കം മമ്മദ്, അഷറഫ് എന്നിവർ പങ്കെടുത്തു.
പുന്നപ്പാടം വാളിയാടി റോഡിൽ നടന്ന ചടങ്ങിന് പഞ്ചായത്ത് പ്രസിഡന്റ് രാജൻ ആമ്പാടത്ത് അദ്ധ്യക്ഷനായി. വാർഡ് മെമ്പർ കെ കെ ലക്ഷ്മിക്കുട്ടി സ്വാഗതം പറഞ്ഞു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് റസീന വറോടൻ, മെമ്പർമാരായ സഹദ് അരിയൂർ,ഇന്ദിര മഠത്തുംപുള്ളി, ഹരിദാസൻ, സി ഡി എസ് ചെയർപേഴ്സൺ സുനിത,സലാം, പി എം സി തങ്ങൾ,മുണ്ടത്ത് അലി, അസീസ് മുസ്‌ലിയാർ, സാദിക്ക് പോത്തൻ, കുഞ്ഞഹമ്മദ് മുസ്‌ലിയാർ,തുടങ്ങിയവർ സംബന്ധിച്ചു.
അലനല്ലൂർ ഗ്രാമ പഞ്ചായത്തിലെ പെരിമ്പടാരി ഞരളം അംഗനവാടി റോഡിന്റെ ഉദ്ഘാടന ചടങ്ങിന് പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താർ അദ്ധ്യക്ഷയായി.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീർ തെക്കൻ,വാർഡ് മെമ്പർ മുള്ളത്ത്ലത,റഷീദ്ആലായൻ,ഉസ്മാൻ കൂരിക്കാടൻ,സൈനുദ്ദീൻആലായൻ,സിദ്ദീഖ് കൊടപ്പന,ബുഷൈർ അരിയകുണ്ട്, ഇണ്ണികുളപറമ്പ്, റിംഷാദ്പെരുമണ്ണിൽ, ബഷീർഫൈസി, വാപ്പുട്ടിവട്ടത്തൊടി, തോട്ടത്തിൽ അപ്പു, നിജിൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.
Tags
mannarkkad