മണ്ണാർക്കാട്: മണ്ണാർക്കാട് എംഎൽഎ എൻ.ഷംസുദ്ദീൻ നടപ്പാക്കുന്ന ഫ്ലെയിം വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി മണ്ണാർക്കാട് നിയോജക മണ്ഡലത്തിൽ നിന്നും നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്കായി മെഗാ മാതൃകാ പരീക്ഷ നടത്തി.
എൻ.ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡിസംബർ 9 ന് നടക്കുന്ന എൻ.എം.എം.എസ് പരീക്ഷയെ ശുഭാപ്തി വിശ്വാസത്തോടെ അഭിമുഖീകരിക്കുന്നതിനും മുൻ വർഷങ്ങളിൽ മണ്ണാർക്കാട് മണ്ഡലത്തിലെ കുട്ടികൾ കൈവരിച്ച ചരിത്രനേട്ടം ആവർത്തിക്കുന്നതിനും ചിട്ടയോടെയുള്ള പരിശീലനവും മാതൃകാ പരീക്ഷയും ഏറെ ഫലപ്രദമാകുമെന്ന് എൻ.ഷംസുദ്ദീൻ അഭിപ്രായപ്പെട്ടു. എല്ലാ വിദ്യാർത്ഥികൾക്കും എം.എൽ.എ വിജയാശംസകൾ നേർന്നു.മണ്ണാർക്കാട് എം.ഇ.എസ് ഹയർ സെക്കൻ്ററി സ്‌കൂളിൽ നടന്ന പരീക്ഷയിൽ നാനൂറിൽപരം വിദ്യാർത്ഥികളാണ് പങ്കെടുത്തത്.ഫ്ലെയിം പദ്ധതിയുടെ കീഴിൽ എൻസ്കൂളിൻ്റെ സഹകരണത്തോടെ നടത്തിവരുന്ന സമഗ്ര പരിശീലനത്തിൻ്റെ തുടർച്ചയായാണ് മാതൃകാ പരീക്ഷ സംഘടിപ്പിച്ചത്.ഫ്ലെയിം കോർ ഗ്രൂപ്പ് ചെയർമാൻ ഹമീദ് കൊമ്പത്ത് അധ്യക്ഷനായി. എം.ഇ.എസ്.എച്ച്.എസ് പ്രധാനാധ്യാപിക കെ. അയിഷാബി,ഫ്ലെയിം കോർ ഗ്രൂപ്പ് കൺവീനർ സിദ്ദീഖ് പാറോക്കോട്, സലീം നാലകത്ത്, എൻസ്കൂൾ കോ-ഓർഡിനേറ്റർ ബിനീഷ് തേങ്കുറുശ്ശി, എം.
സുഫ് യാൻ, ജസാർ പാപ്പാട്ട് തുടങ്ങിയവർ പങ്കെടുത്തു.
Tags
mannarkkad