മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ പാണ്ടിപ്പാടം ഫ്രണ്ട്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഷട്ടിൽ കോർട്ടിന്റെ ഉദ്ഘാടനം കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിദ്ദീഖ് ചേപ്പോടൻ നിർവഹിച്ചു. ക്ലബ്ബ് പ്രസിഡണ്ട് അഫ്സൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുമേഷ് സ്വാഗതം പറഞ്ഞു. മുസ്തഫ ടി എച്ച്, സ്വബീർ, സുജിത്ത്, ശാക്കിർ, കനകരാജൻ തുടങ്ങിയവർ പ്രസംഗിച്ചു
Tags
kanhirapuzha