മൈലാംപാടത്ത് വീടിന് തീപിടിച്ചു

കുമരംപുത്തൂർ: മൈലാംപാടം കാരാപ്പാടത്ത് വീടിന് തീപിടിച്ചു. കുമ്പളംപുഴയിൽ ഐസക്കിന്റെ വീടിനാണ്  തീപിടിച്ചത്. ഇന്ന് രാവിലെ 11 മണിക്ക് ശേഷമാണ് സംഭവം. തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുകയും 
അഗ്നിരക്ഷാസേനയെ അറിയിക്കുക യായിരുന്നു. തുടർന്ന് വട്ടമ്പലത്ത് നിന്നും അഗ്നിരക്ഷാസേനയെത്തി നാട്ടുകാരുടെ സഹായത്തോടെ തീകെടുത്തി. അടുക്കള
വശത്തുണ്ടാക്കിയ പുകപ്പരയിൽ ഉണക്കാനിട്ടിരുന്ന റബർഷീറ്റിലേക്ക്
തീപടർന്നാണ് വീടുകത്തിയതെന്ന്
അഗ്നിരക്ഷാസേന അറിയിച്ചു. അടുക്കളയിൽ പാചകത്തിന് ഉപയോഗിച്ചിരുന്ന സിലിണ്ടറിൽ നിന്നും ഗ്യാസ് ചോരുന്നത് സേനയുടെ സമയോചിത ഇടപെടലിലൂടെ നിയന്ത്രിക്കാനായി. സിലിണ്ടർ വെള്ളമൊഴിച്ച് തണുപ്പിച്ചതിനാൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുള്ള അപകടവും ഒഴിവാക്കാനുമായി. തീപിടുത്തമുണ്ടായ സമയം ഐസക്കിന്റെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവർ വീടിന് പുറത്തായിരുന്നു. ഗൃഹോപകരണങ്ങളും കത്തിനശിച്ചു. രണ്ട് ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി വീട്ടുടമ ഐസക്ക് പറഞ്ഞു. വട്ടമ്പലം അഗ്നിരക്ഷാനിലയം സ്റ്റേഷൻ ഓഫിസർ പി.സുൽഫീസ് ഇബ്രാഹിമി ന്റെ നേതൃത്വത്തിൽ സേന അംഗങ്ങളായ ഷിന്റോ മോൻ, വി.സുരേഷ് കുമാർ, ടിജോ തോമസ്, കെ.വി സുജിത്, മഹേഷ്, അനിൽകുമാർ, മുരളീധരൻ എന്നിവരടങ്ങുന്ന സം ഘമാണ് തീയണച്ചത്.
Previous Post Next Post

نموذج الاتصال