ഇടുക്കിയിൽ ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു; 14 കാരനെതിരെ കേസ്

ഇടുക്കി: കട്ടപ്പനയിലെ ആശുപത്രിയിൽ ഒൻപതാം ക്ലാസുകാരിയായ പെൺകുട്ടി ആൺകുഞ്ഞിന് ജന്മം നൽകി. സംഭവത്തിൽ എട്ടാം ക്ലാസ് വിദ്യാർഥിയായ കാമുകനിൽനിന്നാണ് ഗർഭം ധരിച്ചതെന്നാണ് പെൺകുട്ടി മൊഴിനൽകിയിരിക്കുന്നത്. കാമുകനായ വിദ്യാർഥിക്ക് 14 വയസ്സാണ് പ്രായം.

കഴിഞ്ഞദിവസം വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. പെൺകുട്ടിയുടെ മാതാപിതാക്കൾ പിണങ്ങിക്കഴിയുകയാണ്. അച്ഛനൊപ്പമായിരുന്നു പെണ്‍കുട്ടി താമസം. സ്‌കൂള്‍ അവധിക്കാലത്ത് പെണ്‍കുട്ടി അമ്മയുടെ വീട്ടില്‍ പോയിരുന്നു. അമ്മയുടെ വീടിന് സമീപത്താണ് ബന്ധുവായ കുട്ടിയും താമസിച്ചിരുന്നത്. അവിടെവച്ചാണ് ഇത്തരത്തില്‍ പീഡനമുണ്ടായതെന്നാണ് പെണ്‍കുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

14 കാരനെതിരേ പോക്സോ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ശേഷം ഇയാളെ ജുവനൈല്‍ ഹോമിലേക്ക് മാറ്റും.


Post a Comment

Previous Post Next Post