റഷ്യൻ കൂലി പട്ടാളത്തിലേക്കുള്ള മനുഷ്യകടത്ത്; മൂന്നുപേർ അറസ്റ്റിൽ

തൃശൂർ:  റഷ്യൻ ആർമിയിൽ എത്തിപ്പെട്ട മലയാളിയുടെ മരണവുമായി ബന്ധപെട്ട  അന്വേഷണത്തിൽ റഷ്യൻ കൂലിപട്ടാളത്തിലേക്ക് ജോബ് റിക്രൂട്ട്മെൻറ് എന്ന പേരിൽ മനുഷ്യകടത്തു നടത്തിയ തൃശ്ശൂർ വേലൂർ വില്ലേജിൽ പാടത്ത് വീട്ടിൽ സിബി (26), എറണാകുളം  കരിയാട് വില്ലേജിൽ മഞ്ഞളി വീട്ടിൽ സന്ദീപ് തോമസ് (40) , തൃശ്ശൂർ  പാലിശ്ശേരി വില്ലേജിൽ ചക്കാലക്കൽ വീട്ടിൽ  സുമേഷ്.സി.ആന്റണി (41)  എന്നിവരെ  തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോയുടെ നിർദ്ദേശ പ്രകാരം വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ റിജിൻ.എം.തോമസ്സ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സജീവൻ,സഗുൺ, എന്നിവരടങ്ങിയ പോലീസ് സംഘം  അറസ്റ്റ് ചെയ്തു

റഷ്യയിലെ മോസ്കോയിൽ ഇലട്രീഷ്യൻ ജോലി ഒഴിവുണ്ടെന്നും, കൂടുതൽ ശമ്പളം ലഭിക്കുമെന്നും നല്ല ജോലി ആണെന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയും, വിസ ശരിയാക്കി തരാമെന്നും പറഞ്ഞ് ജെയിൻ കുര്യൻ, ബിനിൽ, ബാബു എന്നിവരിൽ നിന്നും പണം  വാങ്ങി ഇലക്ട്രീഷ്യൻ ജോലി നൽകാതെ  റഷ്യയുടെ മിലിറ്ററി ക്യാമ്പിൽ എത്തിച്ച് റഷ്യ-യുക്രൈൻ യുദ്ധത്തിലേക്കുള്ള പട്ടാളത്തിലേക്ക് മനുഷ്യകടത്ത് നടത്തുകയായിരുന്നു പ്രതികൾ ചെയ്തത്.

റഷ്യ-യുക്രൈൻ യുദ്ധത്തിൽ കൊല്ലപ്പെട്ട ബിനിൽ ബാബുവിന്റെ ഭാര്യയുടേയും പരിക്ക് പറ്റി റഷ്യയിൽ ചികിത്സയിൽ തുടരുന്ന ജെയിൻ കുര്യൻന്റെ അച്ഛൻേറയും പരാതിയിൻമേലാണ് വടക്കാഞ്ചേരി പോലീസ് കേസ്റെജിസ്റ്റർ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു.
Previous Post Next Post

نموذج الاتصال