കോഴിക്കോട്: സമൂഹമാധ്യമങ്ങളിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീല സന്ദേശമയച്ച ഡോക്ടർ അറസ്റ്റിൽ. കണ്ണൂർ സ്വദേശിയായ അലൻ അലകസ് (32) ആണ് പൊലീസിന്റെ പിടിയിലായത്. പോക്സോ വകുപ്പ് പ്രകാരമാണ് വെള്ളയിൽ പൊലീസ് പ്രതിക്കെതിരെ കേസെടുത്തത്. കുട്ടിയെ നിരന്തരം ശല്യം ചെയ്ത യുവാവിനെ വീട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
പ്രതിയായ അലൻ പെൺകുട്ടിയ്ക്ക് നിരന്തരം അശ്ലീല സന്ദേശം അയച്ചിരുന്നു. ഇത് സ്ഥിരമായതോടെ പെൺകുട്ടി വീട്ടുക്കാരെ അറിയിക്കുകയായിരുന്നു. പിന്നീട് പെൺകുട്ടിയുടെ ബന്ധുക്കൾ ആസൂത്രണം ചെയ്ത് ഇയാളെ അടുത്തുളള ബീച്ചിൽ എത്തിക്കുകയായിരുന്നു. ബീച്ചിൽ കാത്തുനിന്ന ബന്ധുക്കൾ ഇയാളെ തടഞ്ഞു വെച്ചതിന് ശേഷം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു
Tags
kerala