സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രചരിച്ച ഒരു വീഡിയോയുടെ ക്യാപ്ഷൻ ഇങ്ങനെയായിരുന്നു
" കല്ല്യാണ ചെറുക്കൻ്റെ കൂട്ടുകാർ പെൺവീട്ടിൽ അറയിലെ ഫാനിൻ്റെ മുകളിൽ മുളക്പൊടി വിതറി.
അതറിയാതെ സ്വിച്ച് ഓൺ ചെയ്തു. അതോടെ മുറിയിൽ ഉണ്ടായിരുന്നവരുടെ കണ്ണിലും മൂക്കിലും മൊത്തം മുളക് പൊടി.
പെൺവീട്ടുകാർ അവരെ നല്ല രീതിയിൽ മാന്യമായി ന്യായമായി കൈകാര്യം ചയ്തു.
ചെറുക്കനും കൂട്ടർക്കും പോകാൻ അവസാനം ആമ്പുലൻസ് വിളിക്കേണ്ടിവന്നു"
☝🏻ഇത് തിർത്തും വ്യാജമായ പ്രചാരണം ആണ്.
യഥാർത്ഥത്തിൽ സംഭവിച്ചത് ഇങ്ങനെയാണ്. 👇🏻
കോഴിക്കോട് താഴെ തിരുവമ്പാടിയിൽ നടുറോഡിൽ കൂട്ടയടി. കല്യാണത്തിന് എത്തിയ സംഘവും മറ്റൊരു സംഘവും തമ്മിലാണ് തല്ലു കൂടിയത്. കഴിഞ്ഞ ഡിസംബർ അവസാനമാണ് ഈ സംഭവമുണ്ടായത്. വാഹനത്തിൻ്റെ മിററിൽ തട്ടിയെന്ന് ആരോപിച്ചുണ്ടായ തർക്കമാണ് തല്ലിൽ കലാശിച്ചത്. പരാതി ലഭിക്കാത്തതിനാൽ കേസ് എടുത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു
വീഡിയോ ന്യൂസ് കാണാം👇🏻
Tags
kerala