15 കിലോ കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ

മണ്ണാർക്കാട്: 15 കിലോ കഞ്ചാവുമായി രണ്ടു പേർ അറസ്റ്റില്‍. തൃശൂർ അരിമ്പൂർ സ്വദേശി അരുണ്‍ (33), മലപ്പുറം കുറുങ്കാട് സ്വദേശി മുഹമ്മദ് നിസാർ (30) എന്നിവരെയാണ് മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. 

ഒരു കറുത്ത കിയ കാറിൽ വലിയ അളവിൽ അനധികൃതമായി കഞ്ചാവ് കടത്തി പാലക്കാട് ഭാഗത്തുനിന്നും മലപ്പുറം ഭാഗത്തേക്ക് വരുന്നുണ്ട് എന്ന് പോലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന്  കുമരംപുത്തൂർ ജംഗ്ഷനിൽ വാഹന പരിശോധന നടത്തുന്നതിനിടയിൽ  പൾസർ ബൈക്കും പുറകിൽ വന്ന കിയ കാറും വെട്ടിച്ച് നിർത്താതെ പോവുകയും  അതിനെ പോലീസ് പുറകെ പിന്തുടർന്ന് വട്ടമ്പലം ഭാഗത്തുനിന്ന് കൊളപ്പാടം കുളപ്പാടം റോഡ് വട്ടമ്പലം മദർ കെയർ ഹോസ്പിറ്റലിൽ സമീപം വെച്ച് ക്രോസ് ചെയ്ത് പ്രതികളെ തടഞ്ഞുനിർത്തി വാഹനം പരിശോധിച്ചതിൽ ഒരു പ്ലാസ്റ്റിക് ചാക്കിൽ ചാക്കിൽ നിറയെ  കഞ്ചാവ് കണ്ടെടുത്തു. കഞ്ചാവ് കടത്താനുപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായവർ കഞ്ചാവ് മാഫിയ സംഘത്തിലെ കണ്ണികളാണെന്ന് പൊലീസ് പറയുന്നു.

ജില്ലാപൊലിസ് മേധാവി അജിത് കുമാറിന്റെ നിര്‍ദേശപ്രകാരം മണ്ണാര്‍ക്കാട് ഡി.വൈ.എസ്.പി സുന്ദരന്‍, പാലക്കാട് നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി. അബ്ദുള്‍ മുനീര്‍ എന്നിവരുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് പൊലിസ് ഇന്‍സ്‌പെക്ടര്‍ എം.ബി രാജേഷ്, എസ്.ഐ എം. അജാസുദ്ദീന്‍, എസ്.ഐ ജെസ്വിന്‍, എ.എസ്.ഐ. സീന, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ വിനോദ്, മുബാറക്ക് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്

Post a Comment

Previous Post Next Post