മണ്ണാർക്കാട്: കടുവയുടെയും പുലിയുടെയും പല്ലും നഖവുമായി വനം വകുപ്പ് വാച്ചറും, മുൻ താല്‍ക്കാലിക വാച്ചറും പിടിയിലായി. നെല്ലിയാമ്പതിയിലെ വനം വകുപ്പ് വാച്ചർ സുന്ദരൻ, പാലക്കയത്തെ മുൻ താല്‍ക്കാലിക വാച്ചർ സുരേന്ദ്രൻ എന്നിവരാണ് പിടിയിലായത്.
വില്‍പ്പനയ്ക്കായി ഇരുചക്ര വാഹനത്തില്‍ ഇന്ന് രാവിലെ എത്തിയ സമയത്താണ് പിടിയിലായത്. ഇരുവരും പാലക്കയം വാക്കോടൻ നിവാസികളാണ്. മണ്ണാർക്കാട് റെയ്ഞ്ചിലെ പാലക്കയത്തെ പരിശോധനയിൽ 12 പുലിനഖം, 2 കടുവ നഖം, 4 പുലിപ്പല്ല് എന്നിവ ഇവരില്‍ നിന്നും പിടികൂടി. തിരുവനന്തപുരം ഫോറസ്റ്റ് ഇൻ്റലിജൻസ് സെല്ലും പാലക്കാട് ഫ്ലയിങ് സ്ക്വാഡ് സ്റ്റാഫും ചേർന്നാണ് ഇവരെ പിടികൂടിയത്.
Tags
mannarkkad