കല്ലടിക്കോട് നടുറോഡിൽ പട്ടാപകൽ കാട്ടുപന്നി

കല്ലടിക്കോട് : ദേശീയപാതയിൽ പട്ടാപകൽ കാട്ടുപന്നിയെ കണ്ടത് പരിഭ്രാന്തി പരത്തി. 
കല്ലടിക്കോട് മാപ്പിള സ്ക്കൂളിന് സമീപമാണ് കാട്ടുപന്നിയെ കണ്ടത്.  ഇന്ന് രാവിലെ പത്തര മണിയോടെയാണ് സംഭവം.  ദേശീയപാതയിലേക്ക് പന്നി കുതിച്ചു വരുന്നത് കണ്ട് സ്ഥലത്തുണ്ടായിരുന്നവർ പെട്ടെന്ന് തന്നെ ഒഴിഞ്ഞു മാറിയതിനാൽ
അപകടമുണ്ടായില്ല. പന്നി റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്കൂട്ടറിൽ തട്ടിയെങ്കിലും യാത്രക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. മണ്ണാർക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടറിലാണ് പന്നി തട്ടിയത്. ആർക്കും പരിക്കില്ല എന്നത് ആശ്വാസകരമായ വാർത്തയാണ്, പക്ഷേ ആ നിമിഷം അനുഭവിച്ച ഭയപ്പാടിൽ നിന്ന് മോചിതരാവാൻ എല്ലാവരും കുറേയധികം സമയമെടുത്തു.  കാട്ടുപന്നി സമീപത്തെ
തെങ്ങിൻതോട്ടത്തിലേക്ക് മറയുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. കല്ലടിക്കോട് കാട്ടുപന്നി ശല്ല്യം രൂക്ഷമാണ്. പട്ടാപകൽ പോലും നടുറോഡിലൂടെയുള്ള കാട്ടുപന്നികളുടെ വിഹാരം  മനുഷ്യജീവന്  ഭിഷണി സൃഷ്ടിക്കുന്ന തരത്തിലേക്ക് മാറിയിട്ടുണ്ട്. അതിനാൽ എത്രയും പെട്ടെന്ന് അധികൃതർ ഈ വിഷയത്തിൽ ഇടപെടണമെന്നാണ് ജനങ്ങളുടെ ആവശ്യം 

Post a Comment

Previous Post Next Post