മണ്ണാര്‍ക്കാട്: ശരീരത്തില്‍ പെട്രോളോഴിച്ചു കത്തിച്ചതിനെ തുടര്‍ന്ന് പൊള്ളലേറ്റ മധ്യവയസ്‌കന്‍ മരിച്ചു. എളമ്പുലാശ്ശേരി ഉഴുന്നുപാടം കുഞ്ഞാപ്പ (61) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് കരിയോടുള്ള ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള റബര്‍തോട്ടത്തിലാണ് സംഭവം. സമീപവാസിയായ സ്ത്രീയാണ് ശരീരമാസകലം തീ ആളിപ്പടര്‍ന്ന നിലയില്‍ കുഞ്ഞാപ്പയെ കണ്ടത്. നാട്ടുകാരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. മണ്ണാർക്കാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു
Tags
mannarkkad