മണ്ണാർക്കാട്: കുമരംപുത്തൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ഗ്രാമോത്സവത്തിന് കുന്തിപ്പുഴയോരത്ത് നാളെ തുടക്കം. 17, 18, 19 തീയതികളിലായി 'കുമരംപുത്തൂർ ഫെസ്റ്റ്' എന്നുപേരിട്ട കലാ-സാംസ്‌കാരിക പരിപാടികൾക്കൊപ്പം വിനോദോപാധികളും വിപണനമേളകളുമുണ്ടാകും.കുന്തിപ്പുഴയിലെ പോത്തോഴിക്കടവ് ഭാഗത്താണ് മൂന്നുദിവസം നീളുന്ന പരിപാടികൾ. 17-ന് വൈകീട്ട് അഞ്ചിന് കളക്ടർ ഡോ. എസ്. ചിത്ര ഉദ്ഘാടനംചെയ്യും. കുമരംപുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് രാജൻ ആമ്പാടത്ത് അധ്യക്ഷനാകും. തുടർന്ന് 6.30ന് വിന്റ് മാജിക് മ്യൂസിക്ഫ്യൂഷൻ, 7ന് കലാഭവൻ നിഷാബിൻറെ വൺമാൻഷോ, 7.30ന് ഊണിന് നാലണ മാത്രം എന്ന ഒറ്റയാൾ നാടകം, 8മണിക്ക് കോട്ടോപ്പാടം കെ.എ.എച്ച്.എസ്.എസിലെ കുട്ടികളുടെ വട്ടപ്പാട്ട്, 8.15ന് ഭീമനാട് പിറന്ന മണ്ണ് സംഘം അവതരിപ്പിക്കുന്ന നാടൻ പാട്ട് എന്നിവ നടക്കും.
18ന് സാംസ്കാരികസദസ്സ് എൻ. ഷംസുദ്ദീൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. വി.കെ. ശ്രീകണ്ഠൻ എം.പി. മുഖ്യാതിഥിയാകും. കെ.എൻ.എ. ഖാദർ മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് 7 മണിക്ക് ശശികുമാർ ചിറ്റഴി അവതരിപ്പിക്കുന്ന ഒറ്റയാൾ നാടകം, 7.30ന് ഒപ്പന, കോൽക്കളി,
തിരുവാതിരക്കളി, 8മണിക്ക് ഓട്ടൻ
തുളളൽ, 8.30ന് ഗസൽ അരങ്ങേറും.
19ന് വൈകുന്നേരം 5മണിക്ക് നടക്കുന്ന സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത്
പ്രസിഡന്റ് കെ.ബിനുമോൾ ഉദ്ഘാടനം ചെയ്യും. തുടർന്ന് 6മണിക്ക് പുള്ളുവൻ പാട്ട്, 6.30ന് ചുടലയൊരുക്കുന്നവർ എന്ന ഒറ്റയാൾ നാടകം, 7മമണിക്ക് ആദിവാസി നൃത്തം, ഒപ്പന, 7.30ന് ഫാഷൻഷോ, 7.45ന് മ്യൂസിക്കൽ ഷോ, 9.15 ന് ഡി ജെ മ്യൂസിക് എന്നിവ നടക്കും
Tags
mannarkkad