സ്‌കൂളിന് മുൻപിൽ അപകടഭീഷണി

മണ്ണാർക്കാട്: വാഹനങ്ങളുടെ  അമിതവേഗതയും, അശ്രദ്ധമായ ഡ്രൈവിങ്ങും മൂലം സീബ്ര ലൈനിലൂടെയുള്ള  റോഡ് ക്രോസിങ്ങ് ആണെങ്കിൽ പോലും വിദ്യാർത്ഥികൾ അപകടഭീഷണി നേരിടുന്ന സാഹചര്യത്തിൽ  ദേശീയപാതക്കരികിലുള്ള  സ്‌കൂളുകൾക്ക് മുൻപിൽ വാഹനവേഗം നിയന്ത്രിക്കാൻ ട്രാഫിക് പോലീസിനെ നിയോഗിക്കണമെന്ന ആവശ്യം ശക്തമാകുന്നു.  ഇന്ന്  സീബ്ര ലൈനിലൂടെ എംഇഎസ് ഹയർസെക്കൻഡറി സ്കൂളിലേക്ക് വിദ്യാർത്ഥികൾ റോഡ് മുറിച്ച് കടക്കവേ അമിതവേഗതയിൽ എത്തിയ കാറ് പെട്ടന്ന് ബ്രേക്ക് ചവിട്ടുകയും, പിറകെ വന്ന ട്രാവലർ കാറിൽ തട്ടി അപകടമുണ്ടാവുകയും ചെയ്ത സംഭവം വലിയ ഭീതിയാണ് ഏവരിലും നിറച്ചത്. ഭാഗ്യം കൊണ്ട് മാത്രമാണ് അപകടമൊന്നും ഉണ്ടാവാതിരുന്നത്. 

കുട്ടികൾ നടക്കുന്ന സമയത്തുപോലും യാതൊരു നിയന്ത്രണവുമില്ലാതെ അമിതവേഗതയിൽ വാഹനങ്ങൾ കടന്നുപോകുന്നത് വലിയ അപകടം ഉണ്ടാകുവാൻ ഇടയാക്കുമെന്ന് നാട്ടുകാർ പറയുന്നു.  അടിയന്തരമായി എംഇഎസ് ഹയർസെക്കൻഡറി സ്കൂൾ, കല്ലടി ഹയർസെക്കൻഡറി സ്ക്കൂൾ, കല്ലടി കോളേജ് എന്നിവിടങ്ങളിൽ ട്രാഫിക് പോലീസിന്റെ സേവനം ലഭ്യമാകത്തക്ക നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം.

Post a Comment

Previous Post Next Post