മണ്ണാർക്കാട്: തെങ്കര കുന്നുംപുറം റേഷൻ കടക്ക് സമീപത്തെ സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിൽ പുലിയിറങ്ങിയെന്നായിരുന്നു പ്രചാരണം അതുമായി ബന്ധപ്പെട്ട് ഒരു വീഡിയോയും വൈറലായിരുന്നു.
ജനം പരിഭ്രാന്തരായതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയിൽ പ്രചാരണം സ്ഥിരീകരിക്കുന്ന യാതൊന്നും കണ്ടെത്താനായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ജനങ്ങൾ പരിഭ്രാന്തരാവേണ്ട കാര്യമില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. സമീപ പ്രദേശങ്ങളിലെ കാടുകൾ വെട്ടിത്തെളിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു. വാട്സ്ആപ്പ് വഴി പ്രചരിച്ചത് 2023ലെ ദൃശ്യങ്ങൾ ആണെന്നാണ് നിഗമനം
Tags
mannarkkad