കല്ലടിക്കോട് : ദേശീയപാതയിൽ കല്ലടിക്കോട് ദീപാ ജങ്ഷനിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. അട്ടപ്പാടി മുഴവൻമന ഷാജിയുടെ മകൻ അശ്വിൻ (25) കല്ലടിക്കോട് കുടുംബാരോഗ്യകേന്ദ്രത്തിലെ നഴ്‌സിങ് ജീവനക്കാരിയായ ശ്രുതി (35) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും തച്ചമ്പാറയിലെയും മണ്ണാർക്കാട്ടെയും സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. ആശുപത്രി ഭാഗത്തുനിന്നുള്ള റോഡിൽനിന്നെത്തിയ സ്കൂട്ടർ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ പാലക്കാട് ഭാഗത്തുനിന്നുവന്ന ബൈക്കിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തു വന്നു
ദൃശ്യം👇🏻
Tags
mannarkkad