എം.ഇ.എസ്. കോളേജിൽ ബാൻഡ് സംഘം കയറിയത് അനുമതിയില്ലാതെയെന്ന് അധികൃതർ

മണ്ണാർക്കാട്: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി വിദ്യാർഥികൾ കോളേജിനുള്ളിൽ ബാൻഡ് സംഘത്തെ കയറ്റിയ സംഭവത്തിൽ എം.ഇ.എസ്. കല്ലടികോളേജ് അധികൃതർ മണ്ണാർക്കാട് പോലീസിൽ പരാതിനൽകി. പലതവണ വിലക്കിയിട്ടും ബാൻഡ് സംഘം വിദ്യാർഥികളുടെ പിൻബലത്തിൽ കോളേജിൽ അതിക്രമിച്ചുകയറിയെന്നാണ് പരാതി നൽകിയതെന്ന് പ്രിൻസിപ്പൽ എ. രാജേഷ് പറഞ്ഞു. ബുധനാഴ്ച പകൽ 3.30-നാണ് കോളേജിൽ വിദ്യാർഥികൾ പുതുവത്സരാഘോഷ പരിപാടികൾ തയ്യാറാക്കിയിരുന്നത്. ഇതിന്റെ ഭാഗമായാണ് ബാൻഡ് സംഘത്തെ എത്തിച്ചത്. ബാൻഡുസംഘത്തിന് കോളേജ് വളപ്പിൽ കയറാനുള്ള അനുവാദമില്ലെന്ന് പ്രിൻസിപ്പൽ ഉൾപ്പെടെ അധികൃതർ പറഞ്ഞു. എന്നാൽ, വിദ്യാർഥികൾ ഇത്‌ വകവെക്കാതെ ബാൻഡുസംഘവുമായി കാമ്പസിൽ കയറിയതോടെ അധികൃതർ പോലീസിനെ വിളിച്ചു. പോലീസെത്തി വിദ്യാർഥികളെയും ബാൻഡുസംഘത്തെയും ബലമായി ഗേറ്റിന് പുറത്താക്കുകയും ചെയ്തു. ഇത് ചെറിയതോതിൽ ഉന്തുംതള്ളലിലും കലാശിച്ചിരുന്നു.

പിന്നീട് ഗേറ്റിന് പുറത്തുവെച്ച് കൊട്ടിയാണ് ബാൻഡുസംഘം മടങ്ങിയത്. അധികൃതരുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും വിശദമായി അന്വേഷിച്ചുവരികയാണെന്നും മണ്ണാർക്കാട് സി.ഐ. എം.ബി. രാജേഷ് പറഞ്ഞു.
വാർത്ത കടപ്പാട്

Post a Comment

Previous Post Next Post